സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (OBC) ബി.എസ്.സി നഴ്‌സിംഗ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും, ബി.എസ്.സി നഴ്‌സിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും IELTS/TOEFL/OET/NCLEX (International English Language Testing System/ Test of English as a Foreign Language/ Occupational English Test/ National Council Licensure Examination) തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 2023 ഡിസംബർ 23.

വിജ്ഞാപനം

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക