ഒ.ഇ.സി പോസ്റ്റ്മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം

സംസ്ഥാനത്ത് പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിനു പുറത്ത് സംസ്ഥാനത്ത് നിലവിലില്ലാത്ത കോഴ്‌സിന് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും കേന്ദ്ര ഏജന്‍സിയുടെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പ്‌

01. പദ്ധതിയുടെ പേര് ഒ.ഇ.സി – പോസ്റ്റ്മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം
02 ബജറ്റ് ശീർഷകം 2225-03-277-99 (പ്ലാൻ/നോൺ പ്ലാൻ)
03. ആനുകൂല്യ തുക +2 മുതൽ പി.എച്ച്.ഡി വരെയുള്ള കോഴ്സുകളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപെന്റ്, നിയമാനുസൃത ഫീസുകൾ അനുവദിക്കുന്നു.
04. അർഹതാ മനദണ്ഢം സംസ്ഥാനത്തെ മറ്റർഹ വിഭാഗ (ഒ.ഇ.സി) പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം. മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയവരായിരിക്കണം.
05. വരുമാന പരിധി ഇല്ല
06. അപേക്ഷിക്കേണ്ട വിധം ഓൺലൈൻ അപേക്ഷ
07. ഓൺലൈൻ പോർട്ടൽ www.e-grantz.kerala.gov.in
08. സമയപരിധി ഉണ്ടെങ്കിൽ അതിന്റെ വിവരം പ്രവേശനം നേടി 2 മാസത്തിനകം അപേക്ഷിക്കണം.
09. നടപ്പാക്കുന്ന ഏജൻസിയുടെ പേര് പട്ടികജാതി വികസന വകുപ്പ്
ഫോൺ : 0471- 2737252, 2737258
10. വിലാസം ഡയറക്ടർ
പട്ടികജാതി വികസന വകുപ്പ്,
അയ്യങ്കാളി ഭവൻ
കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ
തിരുവനന്തപുരം. പിൻ- 695003
11. സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക