പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ “മാറുന്ന ലോകത്തിൽ മുന്നേറാം നമുക്കൊന്നായ്” എന്ന ആപ്തവാക്യത്തോടെ 2024 ഒക്ടോബർ 2 മുതൽ ദ്വൈവാര സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളും ODPEC ഉം സംയുക്തമായി നടപ്പിലാക്കുന്ന വിദേശ പഠന സ്കോളർഷിപ്പ് പദ്ധതിയെ കുറിച്ചുള്ള ശിൽപ്പശാല 2024 ഒക്ടോബർ 8 രാവിലെ 10 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം ബോയ്സ് പോസ്റ്റ് മെട്രിക് കോൺഫറൻസ് ഹാളിൽ നടക്കുന്നു. ബഹു. പട്ടികജാതി പട്ടികവർഗ്ഗ വികസന മന്ത്രി ശ്രീ. ഒ. ആർ. കേളു ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.
നിലവിൽ ഡിഗ്രി മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് ഈ ശിൽപശാലയിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഇ-ഗ്രാന്റ്സ് സൈറ്റിന്റെ ഹോം പേജിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് SMS മുഖേന അറിയിപ്പു നൽകുന്നതാണ്. അറിയിപ്പു ലഭിക്കുന്നവർക്ക് പരിപാടിയിൽ പങ്കെടുക്കാം