പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള ധനസഹായം
പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത ബാർബർ തൊഴിലാളികൾക്ക് സ്ഥാപനം നവീകരിക്കുന്നതിനുളള ധനസഹായം.
1 | പദ്ധതിയുടെ പേര് | പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള ധനസഹായം |
2 | ബജറ്റ് ശീർഷകം | 2225-03-102-98 (Plan) |
3 | ഗ്രാന്റ് തുക | 25,000/- രൂപ |
4 | വരുമാന പരിധി | 1 ലക്ഷം രൂപ |
5 | അർഹതാ മനദണ്ഢം | · പിന്നാക്ക സമുദായങ്ങളിൽപ്പെട്ട പരമ്പരാഗത ബാർബർ തൊഴിലിൽ ഏർപ്പെട്ടവരായിരിക്കണം · ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകൾ ആയിരിക്കണം |
6 | അപേക്ഷിക്കേണ്ട വിധം | അപേക്ഷഫോറം ,ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കെറ്റ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കണം. |
7 | ഗ്രാമ പഞ്ചായത്ത് അധികൃതർ അപേക്ഷകൾ ലഭ്യമാക്കേണ്ട മേൽവിലാസം | തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |
8 | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
9 | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | അപേക്ഷാഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | കരാർപത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | സ്ഥാപനം നവീകരിച്ച ശേഷം സ്ഥാപിക്കേണ്ട ബോർഡിന്റെ മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |