നിലവിലെ മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ, മെയ് മാസങ്ങളിലായി സംസ്ഥാനത്തെ വിവിധ താലൂക്ക് ആസ്ഥാനങ്ങളിൽ വെച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്ന വിവരം അറിയിക്കുന്നു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികൾ ബോധിപ്പിക്കുവാനുണ്ടെങ്കിൽ ആയത് പ്രസ്തുത അദാലത്തിൽ പരിഗണിക്കുന്നതിന് നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാവുന്നതാണെന്ന വിവരം അറിയിച്ചു കൊള്ളുന്നു. അദാലത്ത് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

CDN4-37-2022- Taluk Adalath

 

Adalath G.O