ഒ.ബി.സി പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
1 | പദ്ധതിയുടെ പേര് | ഒ.ബി.സി – പ്രീമെട്രിക്ക് സ്കോളർഷിപ്പ്(50% കേന്ദ്ര സഹായം) |
2 | ബജറ്റ് ശീർഷകം | 2225-03-277-92-12 (പ്ലാൻ) |
3 | സ്കോളർഷിപ്പ് തുക | Rs 1500/- (അഡ്ഹോക് ഗ്രാന്റ് 500 രൂപ + 10 മാസത്തേക്ക് 100 രൂപ വീതം സ്റ്റൈപന്റ്) |
4 | വാർഷിക വരുമാന പരിധി | 2.5 ലക്ഷം രൂപ |
5 | സമുദായങ്ങളുടെ പട്ടിക | ഇവിടെ ക്ലിക്ക് ചെയ്യുക |
6 | അർഹതാ മാനദണ്ഡം | സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു. സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു. |
7 | അപേക്ഷിക്കേണ്ട വിധം | വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. സ്കൂൾ അധികൃതർ നിശ്ചിത തീയതിക്കകം സ്കോളർഷിപ്പ് പോർട്ടലിൽ ഓൺലൈൺ എൻട്രി നടത്തണം. |
8 | സ്കോളർഷിപ്പ് പോർട്ടൽ | www.egrantz.kerala.gov.in |
9 | കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച സ്കീം വിവരങ്ങൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | സംസ്ഥാന സർക്കാർ ഉത്തരവ് | സ.ഉ.(സാധാ) നം. 555/2012/പജപവവിവ തീയതി 27.03.2012 |
11 | വിജ്ഞാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | അപേക്ഷാ ഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |