ക്രീമിലെയർ

ക്രീമിലെയർ എന്ന പ്രയോഗം ആവിർഭവിച്ചത് മണ്ഡൽ കേസ് എന്നറിയപ്പെടുന്ന ഇന്ദിരാസാഹ്നിVs ഭാരത സർക്കാർ കേസിലെ സുപ്രീം കോടതി വിധിയെത്തുടർന്നാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) 27% സംവരണം അനുവദിച്ചു കൊണ്ട് ഉത്തരവായിരുന്നു. ഈ ഉത്തരവിനെ സുപ്രീം കോടതിയിൽ ഇന്ദിരാസാഹ്നി ചോദ്യം ചെയ്തു. ഭാരതത്തിന്റെ പരമോന്നത കോടതി പിന്നാക്ക വിഭാഗങ്ങൾക്ക് 27% സംവരണം അനുവദിക്കണമെന്ന ഉത്തരവ് ശരിവച്ചു. എന്നാൽ സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ “വെണ്ണപ്പാളിയെ” (ക്രീമിലെയർ) ഒഴിവാക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് രാംനന്ദൻ പ്രസാദ് ചെയർമാനായ ഒരു കമ്മീഷനെ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമീലയറിനെ കണ്ടെത്താൻ നിയോഗിച്ചു. ആ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാർ അതേപടി അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമീലയറിനെ കണ്ടെത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും ഉത്തരവാക്കി പുറപ്പെടുവിച്ചു. ആ മാനദണ്ഡങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളുമാണ് പിന്നാക്ക വിഭാഗങ്ങളിലെ ക്രീമീലയറിനെ കണ്ടെത്തുന്നതിന് ഇപ്പോഴും ബാധകമായിട്ടുള്ളത്.

01 കേന്ദ്ര സർക്കാർ ഓഫീസ് മെമ്മോറാണ്ടം ഇവിടെ ക്ലിക്ക് ചെയ്യുക
02 കേന്ദ്ര സർക്കാർ സ്പഷ്ടീകരണ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
03 കുടിയേറിയവർക്കുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
04 സംസ്ഥാന സർക്കാർ ഉത്തരവ് – ഉദ്യോഗ ആവശ്യം ഇവിടെ ക്ലിക്ക് ചെയ്യുക
05 സംസ്ഥാന സർക്കാർ സ്പഷ്ടീകരണ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
06 സംസ്ഥാന സർക്കാർ ഉത്തരവ് – വിദ്യാഭ്യാസ ആവശ്യം ഇവിടെ ക്ലിക്ക് ചെയ്യുക
07 വരുമാന പരിധി സംബന്ധിച്ച കേന്ദ്ര സർക്കാർ ഓഫീസ് മെമ്മോറാണ്ടം ഇവിടെ ക്ലിക്ക് ചെയ്യുക
08 വരുമാന പരിധി സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
09 നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സംബന്ധിച്ച കൈപ്പുസ്തകം ഇവിടെ ക്ലിക്ക് ചെയ്യുക

നിരന്തരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

  1. സർക്കാർ സർവ്വീസിലുള്ള അണ്ടർ സെക്രട്ടറി റാങ്കിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പ്രതിവർഷം 9 ലക്ഷം രൂപ ശമ്പളമുണ്ട്. ടിയാൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം അനുവദിക്കുമോ ?

നോൺ ക്രീമിലെയർ വരുമാനം കണക്കാക്കുന്നതിൽ ശബള വരുമാനവും കാർഷിക വരുമാനവും കണക്കിലെടുക്കില്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം അവർ ഏത് പദവിയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു എന്നതാണ് കണക്കിലെടുക്കുന്നത്. കേന്ദ്ര ആവശ്യങ്ങൾക്ക്, 40 വയസിനു മുമ്പ് ക്ലാസ് വൺ ഓഫീസറായി നേരിട്ടു നിയമനം നേടിയ ഒരാൾ രക്ഷിതാവായി ഉണ്ടെങ്കിൽ അപേക്ഷകൻ ക്രീമീലയറാണ്. മാതാപിതാക്കൾ 40 വയസിനു മുമ്പ് ക്ലാസ് 2 ഓഫീസർമാരായാണ് നേരിട്ട് സർവ്വീസിൽ പ്രവേശിച്ചവരാണെങ്കിൽ അപേക്ഷകർ ക്രീമിലെയർ ആണ്. സംസ്ഥാന ഉദ്യോഗസ്ഥാവശ്യങ്ങൾക്ക് ഈ പ്രായപരിധി 35 ഉം വിദ്യാഭ്യാസാവശ്യങ്ങൾക്ക് 36 ഉം ആണ്. ഇതൊഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും നോൺ ക്രീമിലെയർ വിഭാഗത്തിലായിരിക്കും ഉൾപ്പെടുക.

  1. ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്ള ഉദ്യോഗസ്ഥരുടെ മക്കൾക്ക് നോൺ ക്രീമിലെയർ നൽകുന്നതിന് ശബളം പരിഗണിക്കുമോ?

ഏതു വിഭാഗത്തിന്റെ കാര്യത്തിലും ശബളവും വാർഷിക വേതനവും പരിഗണിക്കുന്നില്ല. ബാങ്ക്/ പൊതുമേഖല സ്ഥാപനങ്ങൾ/ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കുന്നവരെ സംബന്ധിച്ച് സർക്കാർ സർവ്വീസുമായി താരതമ്യം ചെയ്യുന്നിടത്ത് അതിന്റെ അടിസ്ഥാനത്തിൽ സാക്ഷ്യപത്രം അനുവദിക്കുക. താരതമ്യം ചെയ്യാനാവാത്ത സാഹചര്യങ്ങളിൽ ശബളം/ കാർഷികേതര വരുമാനം 8 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ക്രീമീലയറിൽ ഉൾപ്പെടും.

  1. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരുടെ ക്രീമിലെയർ പദവി എങ്ങനെയാണ് കണക്കാക്കുക?

സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർ സർക്കാർ സർവ്വീസിൽ പ്രവേശിച്ച പദവിയാണ് കണക്കാക്കുന്നത്. പെൻഷൻ തുക വരുമാനമായി കണക്കാക്കുന്നില്ല.

  1. വിവാഹിതരുടെ ക്രീമിലെയർ പരിധി പരിഗണിക്കുമ്പോൾ പങ്കാളിയുടേയും, പങ്കാളിയുടെ മാതാപിതാക്കളുടേയും വരുമാനം കണക്കിലെടുക്കേണ്ടതുണ്ടോ?

ഒരാളുടെ ക്രീമിലെയർ പദവി പരിഗണഇക്കുന്നത് അയാളുടെ / അവളുടെ മാതാപിതാക്കളെ മാത്രം പരിഗണിച്ചാണ്. സഹോദരങ്ങളുടെയോ, ജീവിത പങ്കാളിയുടേയോ വരുമാനമോ പദവിയോ ഈ ആവശ്യത്തിൽ പരിഗണിക്കില്ല.

  1. ക്ലാസ് വൺ ഓഫീസറായി നേരിട്ട് സർവ്വീസിൽ പ്രവേശിച്ച ഒരാൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രത്തിന് അപേക്ഷിച്ചാൽ നൽകേണ്ടതുണ്ടോ?

നോൺ ക്രീമിലെയർ അനുവദിക്കുന്നത് അപേക്ഷകന്റെ മാതാപിതാക്കളെ പരിഗണിച്ചാണ്. അപേക്ഷകൻ ക്ലാസ് വൺ ഓഫീസറാണെന്നത് അയാൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം കിട്ടാൻ തടസ്സമല്ല. എന്നാൽ ടി അപേക്ഷകന്റെ മക്കൾക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം ലഭിക്കില്ല.

  1. അന്യസംസ്ഥാനങ്ങളിൽ നിന്നു കുടിയേറിയവരെ സംബന്ധിച്ച് നോൺ ക്രീമിലെയർ സാക്ഷ്യപത്രം അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?

കേന്ദ്ര സർക്കാർ ഒ.ബി.സി വിഭാഗങ്ങൾക്ക് 27% സംവരണം ഏർപ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച 08/09/1993 ന് ശേഷം ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയവർക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം അനുവദിക്കുന്നതല്ല.

  1. ഗൾഫിൽ ജോലിയുള്ള ഒരാളുടെ ക്രീമിലെയർ പദവി എങ്ങനെ നിശ്ചയിക്കുന്നത്?

വിദേശത്തുള്ളവരെ സംബന്ധിച്ചടത്തോളം അവരുടെ വരുമാനം സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ക്രീമിലെയർ പദവി നിശ്ചയിക്കാവുന്നതാണ്.

  1. ക്ലാസ് 3 ആയി സർവ്വീസിൽ പ്രവേശിച്ച ഒരാൾക്ക് നിശ്ചിത പ്രായ പരിധിക്ക് (കേന്ദ്രം 40 വയസ്, സംസ്ഥാനം 36 വയസ്) മുമ്പ് ക്ലാസ് 1 ഓഫീസറായി നിയമനം ലഭിച്ചാൽ ക്രീമിലെയറായി കണക്കാക്കുമോ?

ഇല്ല. ക്ലാസ് 3 യിൽ പ്രവേശിച്ച ഒരാൾക്ക് നിശ്ചിത പ്രായ പരിധിക്ക് മുമ്പ് ക്ലാസ് വൺ ഓഫീസറായി പ്രമോഷൻ ലഭിച്ചാലും ക്രീമിലെയറിൽ ഉൾപ്പെടില്ല.

  1. അമ്മ ക്ലാസ് 2 ഓഫീസറായി സർവ്വീസിൽ പ്രവേശിച്ചു നിശ്ചിത പ്രായ പരിധിക്ക് മുമ്പ് ക്ലാസ് വൺ ഓഫീസറായി എങ്കിൽ ക്രീമിലെയറിൽ ഉൾപ്പെടുമോ?

ക്ലാസ്  2 ൽ നേരിട്ട് പ്രവേശനം നേടിയ സ്ത്രീകൾ, നിശ്ചിത പ്രായപരിധിക്ക് മുമ്പ്  ക്ലാസ് വണ്ണിലേക്ക് പ്രവേശനം ലഭിച്ചാലും ക്രീമിലെയറിൽ ഉൾപ്പെടുകയില്ല.