സംസ്ഥാനത്തെ പിന്നാക്ക സമുദായത്തിൽപ്പെട്ട ബാർബർ ഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടം ആധുനീകരിക്കുന്നതിന് 40,000/- രൂപ വരെ ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ “ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം”(2025-26) എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.

·       അപേക്ഷകൾ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.

·       അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 15.08.2025

 

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

1.അപേക്ഷകൻ സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം

2. അപേക്ഷകൻ കേരളീയനായിരിക്കണം.

3. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്.

4.അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ് (2025 ജൂലൈ 1 അടിസ്ഥാനമാക്കി).

വിജ്ഞാപനം

അനുബന്ധം 1

അനുബന്ധം 2

അനുബന്ധം 3