പിന്നാക്ക വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ സംവരണം
സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് (എസ്.ഇ.ബി.സി) സംസ്ഥാനത്തെ ഹയർസെക്കന്ററി കോഴ്സുകൾക്ക് 28% സീറ്റുകളിലും, വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്സുകൾക്ക് 30% സീറ്റുകളിലും സംവരണം നൽകുന്നു. ആർട്സ് & സയൻസ് കോളേജുകളിൽ 20% സംവരണം ആണ് അനുവദിക്കുന്നത്. എസ്.ഇ.ബി.സി വിഭാഗത്തിന് പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ 30% ഉം പ്രൊഫഷണൽ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 9% ഉം സംവരണം അനുവദിക്കുന്നു. എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 5% സംവരണം ആണ് അനുവദിക്കുന്നത്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള സംവരണത്തിൽ നിന്ന് ക്രീമിലെർ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പ്രൊഫഷണൽ ബിരുദ/എഞ്ചിനീയറിങ് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണ ശതമാനം
നം. | വിഭാഗം സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായ സമുദായങ്ങൾ (എസ്.ഇ.ബി.സി) |
സംവരണ ശതമാനം |
1 | ഈഴവ/ബില്ലവ/തീയ്യ | 9 |
2 | മുസ്ലീം | 8 |
3 | മറ്റ് പിന്നാക്ക ഹിന്ദു (ഒ.ബി.എച്ച്) | 3 |
4 | ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ | 3 |
5 | മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ | 1 |
6 | ധീവര | 2 |
7 | വിശ്വകർമ്മ | 2 |
8 | കുശവ/കുലാല/കുംഭാര | 1 |
9 | കുടുംബി | 1 |
മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് ആകെ | 30 |
ആർട്സ് ആന്റ് സയൻസ് ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണ ശതമാനം
നം. | വിഭാഗം സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായ സമുദായങ്ങൾ (എസ്.ഇ.ബി.സി) |
സംവരണ ശതമാനം |
1 |
ഈഴവ/തീയ്യ/ബില്ലവ |
8 |
2 |
മുസ്ലീം |
7 |
3 |
ലത്തീൻ കത്തോലിക്ക/എസ്.ഐ.യു.സി |
1 |
4 |
മറ്റ് പിന്നാക്ക ഹിന്ദു |
3 |
5 | മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ | 1 |
മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് ആകെ |
20 |
ഹയർ സെക്കന്ററി കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണ ശതമാനം
നം. | വിഭാഗം | സംവരണ ശതമാനം | |
സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായ സമുദായങ്ങൾ (എസ്.ഇ.ബി.സി) | ഹയർ സെക്കന്ററി | വൊക്കേഷണള ഹയർ സെക്കന്ററി | |
1 | ഈഴവ/തീയ്യ/ബില്ലവ | 8 | 9 |
2 | മുസ്ലീം | 7 | 8 |
3 | ലത്തീൻ കത്തോലിക്ക & എസ്.ഐ.യു.സി | 3 | 3 |
4 | മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ | 1 | 1 |
5 | ധീവര | 2 | 2 |
6 | കുടുംബി | 1 | 1 |
7 | വിശ്വകർമ്മ | 2 | 2 |
8 | കുശവൻ/കുലാലൻ/കുലാല നായർ/കുംഭാരൻ/വേലൻ/ ഓടൻ/കുലാല/ആന്ധ്രനായർ/അന്ധുരു നായർ | 1 | 1 |
9 | മറ്റ് പിന്നാക്ക ഹിന്ദു | 3 | 3 |
ആകെ | 28 | 30 |
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംവരണ ശതമാനം
നം. | വിഭാഗം | സംവരണ ശതമാനം |
1 | ഈഴവ/തീയ്യ/ബില്ലവ | 3 |
2 | മുസ്ലീം | 2 |
3 | മറ്റ് പിന്നാക്ക ഹിന്ദു | 1 |
4 | ലത്തീൻ കത്തോലിക്ക & എസ്.ഐ.യു.സി | 1 |
5 | മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ | 1 |
6 | കുടുംബി | 1 |
ആകെ | 9 |