സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2021-22

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുളള വിദ്യാഭ്യസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരെഞ്ഞടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാർത്ഥികളിൽ നിന്നും ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. www.egrantz.kerala.gov.in എന്ന വെബ്പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അവസാന തീയതി – 20.02.2022

 

വിജ്ഞാപനം