സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന “ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം” എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റിൽ (ഒ.ബി.സി) ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം. അവസാന തീയതി – 31 ആഗസ്റ്റ് 2020