ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ 2019 ജനുവരി 1 നും ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 12000 രൂപ നിരക്കിൽ പരമാവധി മൂന്ന് വര്‍ഷത്തേക്ക് ഗ്രാന്റ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജൂലൈ 30. അപേക്ഷാഫാറവും, വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in ചുവടെ.

വിജ്ഞാപനം

അപേക്ഷാഫാറം