പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിൽ എംപാനൽ ചെയ്യപ്പെടുന്നതിന് സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് അഞ്ച് വർഷത്തിലധികമായി പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ ഉള്ള, മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ്, ബാങ്കിങ്, സിവിൽ സർവ്വീസ്, GATE/MAT/NET/UGC എന്നീ മത്സര പരീക്ഷാ പരിശീലന കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് എംപാനൽ ചെയ്യുന്നത്. അപേക്ഷാഫാറവും അനുബന്ധ രേഖകളും ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ നാലാം നില, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം – 3 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി 15.06.2019. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ – എറണാകുളം മേഖലാ ആഫീസ് – 0484 2429130, കോഴിക്കോട് മേഖലാ ആഫീസ് – 0495 2377786

അപേക്ഷാഫാറത്തിന്റെ മാതൃകയും, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും ചുവടെ

വിജ്ഞാപനം (Pdf attached)

അപേക്ഷാഫാറം (Pdf attached)