പിന്നാക്ക വിഭാഗങ്ങൾക്കായി വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലെ മെഡിക്കൽ/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച ആക്ഷേപം ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ 11.02.19 വരെ ബോധിപ്പിക്കാവുന്നതാണ്. അന്തിമ പട്ടിക 12.02.19 ന് പ്രസിദ്ധീകരിക്കും.
ബാങ്കിങ്, യു.ജി.സി,നെറ്റ്,ഗേറ്റ്,മാറ്റ്,സിവിൽ സർവീസ് തുടങ്ങിയവയുടെ കരട് പട്ടിക 13.02.19 നും, അന്തിമ പട്ടിക 19.02.19 നും പ്രസിദ്ധീകരിക്കും.