ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

സംസ്ഥാനത്തെ +1, +2, CA, ICWA, Company Secretary കോഴ്‌സുകള്‍ക്കും, സംസ്ഥാനത്തിനു പുറത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ (Institute of Excellence) വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌

01. പദ്ധതിയുടെ പേര് ഒ.ബി.സി – പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
02 ബജറ്റ് ശീർഷകം 2225-03-277-96-00-34-00-പി-വി
03. കുടുംബ വാർഷിക വരുമാന പരിധി 1 ലക്ഷം രൂപ
04. സ്കോളർഷിപ്പ് പരിധിയിൽ വരുന്ന കോഴ്സുകൾ • സംസ്ഥാനത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ
• സംസ്ഥാനത്തിനകത്ത് CA/ICWA/ കമ്പനി സെക്രട്ടറി കോഴ്സുകളിൽ പഠിക്കുന്നവർ
• കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ
05. അപേക്ഷിക്കേണ്ട വിധം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, SSLC / തത്തുല്ല്യ യോഗ്യതയുടെ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാന യോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെയും ശുപാർശയോടെയും വകുപ്പ് മേധാവിക്ക് സമർപ്പിക്കേണ്ടതാണ്. ഹയർ സെക്കൻഡറി തല അപേക്ഷ ഇ- ഗ്രാൻസ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
06. ഹയർ സെക്കന്ററി വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ പോർട്ടൽ www.e-grantz.kerala.gov.in/
07. കേന്ദ്ര സർക്കാർ സ്കീം വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
08. സർക്കാർ ഉത്തരവ് ഹയർ സെക്കന്ററി   – ഇവിടെ ക്ലിക്ക് ചെയ്യുക(03-02)
മറ്റുള്ള കോഴ്സുകൾ    – ഇവിടെ ക്ലിക്ക് ചെയ്യുക
09. നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക 
10. ഒ.ബി.സി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (ഫ്രഷ്) ഇവിടെ ക്ലിക്ക് ചെയ്യുക 
11. ഒ.ബി.സി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (റിന്യൂവൽ) ഇവിടെ ക്ലിക്ക് ചെയ്യുക 
12. അപേക്ഷ അയക്കേണ്ട വിലാസം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്,സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030
തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020