സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന PM-YASASVI OBC, EBC പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2024-25 അദ്ധ്യയന വർഷം മുതൽ എല്ലാ വർഷവും ജൂലൈ 15 നകം വിദ്യാർത്ഥികൾ അപേക്ഷ സ്കൂളിൽ സമർപ്പിക്കേണ്ടതും, ആയതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ജൂലൈ 31 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. 2023-24 അദ്ധ്യയന വർഷം മാത്രം അപേക്ഷ സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 16 ഉം, ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 30 ഉം ആണ്.Application Form  |  Circular