സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ 9,11 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന “Top Class Education in Schools for OBC, EBC and DNT Students എന്ന പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഫെബ്രുവരി വരെ ദീർഘിപ്പിച്ചു.  പദ്ധതി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും മറ്റ് കൂടുതൽ വിവരങ്ങൾക്കുമായി www.scholarships.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.