പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, GATE/MAT, UGC/NET/JRF തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവുമുള്ളതും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

അവസാന തീയതി – 30.09.2021.

വിജ്ഞാപനം