2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക പ്രധാനാധ്യാപകര്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എന്റര്‍ ചെയ്തിരിക്കുന്ന പ്രകാരമുള്ള കുട്ടികളുടെ അക്കൗണ്ടിലേക്ക് വിതരണം നടത്തിയിരിക്കുന്നു. അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി തുടങ്ങിയവയിലെ തെറ്റുകളും മറ്റ് വിവിധ സാങ്കേതിക തകരാറുകളും മൂലം ഒട്ടേറെപേരുടെ തുക Reject ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ തുക ലഭ്യമാക്കുന്നതിനായി മേല്‍പ്പറഞ്ഞ വര്‍ഷങ്ങളിലെ beneficiary listല്‍ ഉള്‍പ്പെട്ടിട്ടും അക്കൗണ്ടില്‍ തുക ലഭ്യമാകാത്ത വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ഓരോ വര്‍ഷത്തേയും പ്രത്യേകമായി ആമുഖകത്ത് സഹിതം തപാര്‍മാര്‍ഗ്ഗം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭ്യമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകരും നടപടി സ്വീകരിക്കണം.

അയക്കേണ്ട വിലാസം
മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍,
പിന്നാക്ക വിഭാഗ വികസന വകുപ്പ്,
സിവില്‍ സ്റ്റേഷന്‍, കാക്കനാട്,
എറണാകുളം – 682030

മാതൃകാ പ്രോഫോര്‍മ