സംസ്ഥാനത്ത്  കളിമൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ  അധികരിക്കാത്തവരുടെ തൊഴിൽ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്നകളിമൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതി 2019-20” ന് അപേക്ഷ ക്ഷണിക്കുന്നു.  പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും 25.05.2019 നകം വകുപ്പിന്റെ മേഖലാ ആഫീസുകളിൽ സമർപ്പിക്കണം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,പാലക്കാട് എന്നീ  ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽസ്റ്റേഷൻ, ഒന്നാം നില,കോഴിക്കോട് – 673020 എന്ന വിലാസത്തിലും മറ്റ് ജില്ലകളിലെ  അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം  നില, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തിലും ആണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

എറണാകുളം മേഖലാ ആഫീസ്   0484-2983130
കോഴിക്കോട് മേഖലാ ആഫീസ്  0495-2377786

വിജ്ഞാപനം – ഇവിടെ ക്ലിക്ക് ചെയ്യുക 

അപേക്ഷാഫാറം – ഇവിടെ ക്ലിക്ക് ചെയ്യുക